നായനാർ മ്യൂസിയം തുറന്നു

കണ്ണൂർ: കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാറി​ന്‍റെ സ്‌മരണക്കായി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ സമരജീവിതവും പാർട്ടിയുടെ പോരാട്ടവഴികളും കാഴ്ചാനുഭവമാകും. ഇ.കെ. നായനാർ ട്രസ്റ്റ്‌ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയശത്രുക്കളുടെ മനസ്സിലുൾപ്പെടെ പ്രത്യേക സ്ഥാനം നേടിയ നേതാവാണ്‌ നായനാരെന്നും ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ ആ ഘട്ടം മാത്രമല്ല ത്യാഗവും പോരാട്ടവും യാതനയും നിറഞ്ഞ ഘട്ടങ്ങളും ആ ജീവിതത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ വളർച്ചയിൽ കേരളത്തിന്റെ സംഭാവന ഇന്ത്യയിലെ കമ്യൂണിസ്‌റ്റുകാർക്ക്‌ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുംവിധത്തിൽ അക്കാദമിയെ മാറ്റുകയാണ് ലക്ഷ്യം. റഫറൻസിനും പഠനത്തിനുമുള്ള സൗകര്യം ഒരുക്കും. പാർട്ടി കോൺഗ്രസിനു മുന്നോടിയായാണ്‌ മ്യൂസിയം തുറന്നത്‌. നായനാരുടെ പത്നി ശാരദ ടീച്ചർ, മക്കളായ സുധ, ഉഷ, കൃഷ്ണകുമാർ, വിനോദ്‌കുമാർ, മരുമകൻ കെ.സി. രവീന്ദ്രൻ എന്നിവർ ചടങ്ങിനെത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, മന്ത്രി എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ സ്വാഗതവും ജില്ല സെക്രട്ടറി എം.വി. ജയരാജൻ നന്ദിയും പറഞ്ഞു. photo: nayanar academy നായനാർ മ്യൂസിയം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മ്യൂസിയം കാണുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.