കണ്ണൂർ: കേരള വികസനത്തിന് കെ-റെയിലും കെ- ഫോണും പോലുള്ള പുതിയ സംവിധാനങ്ങളിലൂടെ മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയിലൂടെ 140 മണ്ഡലങ്ങളിലുമെത്തിയ വികസനത്തേര് ജനങ്ങൾ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ആശയപരമായ ചിന്തയിലൂന്നി ഒരു മനസ്സായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സർക്കാറാണിതെന്നും മന്ത്രി കൂട്ടി ചേർത്തു. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ നിരവധി തവണ വലിയ പ്രളയങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെയുള്ള ജനങ്ങൾ എല്ലാം നഷ്ടപ്പെട്ട് കൈ കുഞ്ഞുങ്ങളേയും കൊണ്ട് എന്തെങ്കിലും സഹായത്തിനായി കേരളത്തിലേക്കെത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇവിടെ ഭീകരമായ ദുരന്തം ഉണ്ടായിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും വിവിധ മേഖലകളിൽ നിന്ന് ലഭിക്കാനിരുന്ന സഹായം നിഷേധിക്കുകയും ചെയ്ത് ഒറ്റപ്പെടുത്താൻ ശ്രമിച്ചിട്ടും മൂന്നരക്കോടി വരുന്ന കേരള ജനതയെ അയൽ സംസ്ഥാനങ്ങളിൽ പിച്ച തെണ്ടാൻ അനുവദിക്കാതെ സംരക്ഷിച്ച സർക്കാറാണിത്- മന്ത്രി പറഞ്ഞു. പടം -audience -സർക്കാറിന്റെ ഒന്നാം വാർഷിക ഉദ്ഘാടന ചടങ്ങിലെ സദസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.