കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാംവാർഷിക സംസ്ഥാനതല ഉദ്ഘാടനത്തിന് ഒഴുകിയെത്തിയത് ആയിരങ്ങൾ. കണ്ണൂർ പൊലീസ് മൈതാനത്തൊരുക്കിയ ഉദ്ഘാടന സമ്മേളന വേദിയിലും 'എന്റെ കേരളം' മെഗാ പ്രദർശന വേദിയിലും ജനങ്ങൾ തിങ്ങിനിറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം നടന്ന വൻ ജനാവലിക്കാണ് പൊലീസ് മൈതാനം സാക്ഷിയായത്. തദ്ദേശ സ്ഥാപന അധ്യക്ഷർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, മുൻ എം.എൽ.എമാർ, രാഷ്ട്രീയ കക്ഷികളുടെ ജില്ല നേതൃത്വം, കലാ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിക്കെത്തി. ആദ്യദിനം എക്‌സിബിഷൻ-വിപണന സ്റ്റാളുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.