മാമ്പുഴ നവീകരണം; പദ്ധതി വിഹിതം പാഴാവുന്നു

പന്തീരാങ്കാവ്: നാല് വർഷം മുൻപ് ത്രിതല പഞ്ചായത്തുകൾ തുക വകയിരുത്തി നടപ്പിലാക്കിയ മാമ്പുഴ നവീകരണ പദ്ധതി പൂർണമായും നടപ്പിലാക്കാതെ പകുതിയിലേറെ തുക പാഴാവുന്നു. പുഴയിൽ കുറ്റിക്കാട്ടൂർ മുതൽ കുന്നത്ത് പാലം വരെയുള്ള ഭാഗത്തെ ചളി നീക്കം ചെയ്ത് ആഴം കൂട്ടാനും ഇരു കരകളും സംരക്ഷിക്കാനുമായാണ് 2018 ൽ പദ്ധതി കൊണ്ട് വന്നത്. പെരുമണ്ണ, ഒളവണ്ണ, പെരുവയൽ ഗ്രാമ പഞ്ചായത്തുകളും കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പബായത്തും ജില്ലാ പഞ്ചായത്തും ചേർന്നാണ് പദ്ധതി തുടങ്ങിയത്. 1.75 കോടി (ഒരു കോടി എഴുപത്തി അഞ്ച് ലക്ഷം ) യാണ് പദ്ധതിക്ക് വകയിരുത്തിയതായി അറിയിച്ചിരുന്നത്. എന്നാൽ 1.39 കോടിയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. ഇതിൽ തന്നെ 61 ലക്ഷത്തോളം രൂപ മാത്രമാണ് ചില വഴിച്ചത്. അധികൃതരുടെ നടപടിയുണ്ടായില്ലെങ്കിൽ ബാക്കി തുക വിനിയോഗിക്കാനാവാതെ ലാപ്സാവും. മാമ്പുഴ നവീകരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തികൾ ബാക്കിയിരിക്കേയാണ് അനുവദിച്ച തുക നഷ്ടമാവുന്നത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പണം നഷ്ടപ്പെടാതിരിക്കാൻ നടപടി ആവശ്യപ്പെട്ട് സമിതി പ്രസിഡണ്ട് ടി.കെ.എ അസീസ് വൈസ് പ്രസിഡണ്ട് പി. കോയ എന്നിവർ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.