ശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിൽ നടത്തി. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ പാതയോരങ്ങളാണ് ശുചീകരിച്ചത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വ്യാപാരികൾ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, സാബു മണിമല, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഷൈല ജോയി, മിനി ഷൈബി, ജയശ്രീ ശ്രീധരൻ, കമലാക്ഷി, ഹരിത മിഷൻ റിസോഴ്സ് പേഴ്സൻ സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജിതേഷ് എന്നിവർ സംസാരിച്ചു. എല്ലാ ടൗണുകളും പുഴകളും ജലാശയങ്ങളും പാതയോരങ്ങളും 15നു മുമ്പ് ശുചീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.