പദ്ധതി നിർവഹണം; തലശ്ശേരി നഗരസഭക്ക് നേട്ടം

തലശ്ശേരി: പദ്ധതി നിർവഹണത്തിൽ തലശ്ശേരി നഗരസഭ ബഹുദൂരം മുന്നിൽ. 2021-22 വർഷത്തെ ആകെ ബജറ്റ് അലോക്കേഷൻ 228812000 രൂപയിൽ നിന്ന് 198633009 രൂപ ചെലവഴിച്ച് 89 ശതമാനത്തോടെ ജില്ലയിൽ മൂന്നാംസ്ഥാനം നേടി. ജനറൽ പ്ലാൻ ഫണ്ടിൽ 100 ശതമാനം തുക ചെലവഴിച്ചു. എസ്.സി ഫണ്ടിൽ 90 ശതമാനം തുക ചെലവഴിച്ചു. ഈ നേട്ടം കൈവരിക്കാൻ സഹായിച്ച കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ഇംപ്ലിമെന്റിങ് ഓഫിസർമാർ എന്നിവരെ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, സെക്രട്ടറി ബിജുമോൻ ജോസഫ് എന്നിവർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.