പ്രതിഷേധ സംഗമം

കണ്ണൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കർഷക പുതിയതെരുവിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. അഹമ്മദ് മാണിയൂർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷകസംഘം അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധത്തിൽ സി. അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.പി. മഹമൂദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്‍റ്​ കെ.വി. ഹാരിസ്, ജനറൽ സെക്രട്ടറി ബി.കെ. അഹമ്മദ്, പി.വി. അബ്ദുല്ല മാസ്റ്റർ, കെ.പി.എ. സലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.