ഡൈനാമോസ് ഫുട്ബാൾ; ഇറ്റലി ജേതാക്കൾ

ഇരിക്കൂർ: ഡൈനാമോസ് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച ഡ്രീം വേൾഡ് ഫുട്ബാൾ ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുണ്ടേരി കെ.കെ ട്രൈഡേഴ്സ് സ്പോൺസർ ചെയ്ത ഇറ്റലി മയ്യിൽ മക്കാ ഹൈപർമാർക്കറ്റ് സ്പോൺസർ ചെയ്ത ക്രൊയേഷ്യയെ പരാജയപ്പെടുത്തി. സമാപനം സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മരിയ ഗ്രൂപ് എം.ഡി ആഷിക് മാമു സ്വർണക്കപ്പ് സമ്മാനിച്ചു. വി. ഉമ്മർ കുട്ടി പ്രൈസ് മണി സമ്മാനിച്ചു. മാൻ ഓഫ് ദ മാച്ചായി മുഫീദിനെയും ടോപ് സ്കോററായി നദീമിനെയും ബെസ്റ്റ് ഡിഫന്ററായി ഷിബിനിനെയും ബെസ്റ്റ് ഗോൾ കീപ്പറായി ശഫാഫിനെയും ബെസ്റ്റ് പ്ലെയറായി ശാലുവിനെയും മികച്ച ടീമായി സ്പെയിനിനെയും തിരഞ്ഞെടുത്തു. ചിത്രം : ഡ്രീം വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ജേതാക്കളായ ഇറ്റലി ടീം സ്വർണ കപ്പുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.