പിണറായി പെരുമ ഇന്നുമുതൽ

തലശ്ശേരി: പിണറായി പെരുമ സർഗോത്സവത്തിന് വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ തുടക്കമാകും. 14 വരെ തുടരുന്ന സർഗോത്സവത്തിൽ ആദ്യത്തെ ഏഴ് ദിവസം ജനപ്രിയ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ഉദ്ഘാടനം പിണറായി കൺവെൻഷൻ സെന്ററിൽ ചലച്ചിത്രനടൻ സന്തോഷ് കീഴാറ്റൂർ നിർവഹിക്കും. ഔപചാരിക ഉദ്ഘാടനം എട്ടിന് വൈകീട്ട് ഏഴിന് പിണറായി കൺവെൻഷൻ സെന്റററിന് സമീപം കഥാകൃത്ത് ടി. പന്മനാഭൻ നിർവഹിക്കും. 14ന് സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ കക്കോത്ത് രാജൻ, ഒ.വി. ജനാർദനൻ, കെ.യു. ബാലകൃഷ്ണൻ, എ. നിഖിൽ കുമാർ, ടി.പി. രാജീവൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.