പെരിങ്ങത്തൂർ - കരിയാട് റോഡ് വികസനം: ഭൂമി ഏറ്റെടുക്കാൻ നടപടികൾ തുടങ്ങി

പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ പെരിങ്ങത്തൂർ - കരിയാട് പൊതുമരാമത്ത് റോഡിൽ ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ അനുവദിച്ചു. 480മീ. ആണ് ഇനി ടാറിങ് നടത്താനുള്ളത്. പരവന്റവിട മുതൽ കരിയാട് വരെ മൂന്നു വർഷം മുമ്പ് മെക്കാഡം ടാറിങ് പൂർത്തിയായിരുന്നു. പെരിങ്ങത്തൂർപള്ളി മുതൽ തോക്കോട്ടുവയൽ പരവന്റവിടെ ഭാഗം വരെയുള്ള 480 മീ ദൂരം പ്രാദേശിക തർക്കങ്ങൾ കാരണം ടാറിങ് നടന്നില്ല. ഇതു വഴിയുള്ള ഗതാഗതം ഏറെ ദുഷ്കരമായി തുടരുന്ന സാഹചര്യത്തിൽ കെ.പി. മോഹനൻ എം.എൽ.എയുടെ ഇടപെടലിലാണ് പൊതുമരാമത്ത് വകുപ്പ് 15 ലക്ഷം രൂപ അനുവദിച്ചത്. മഴക്കാലത്തിന് മുമ്പേ റോഡ്ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. ഇതിനിടെ ഈ ഭാഗത്ത് 12 മീറ്ററിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റവന്യൂ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർവേക്കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഭൂമിയേറ്റെടുക്കൽ പൂർത്തിയാവുന്നതോടെ, റോഡ് പുനർനിർമാണ പ്രവൃത്തികൾ തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.