ചെറുപുഴയിൽ ട്രാഫിക് പരിഷ്‌കരണം തുടങ്ങി

ചെറുപുഴ: പഞ്ചായത്ത് ഗതാഗതപരിഷ്‌കരണ സമിതിയുടെ തീരുമാനപ്രകാരം ചെറുപുഴ ടൗണില്‍ ഗതാഗത പരിഷ്കാരം തുടങ്ങി. നോ പാർക്കിങ് കേന്ദ്രങ്ങളിൽ ബോര്‍ഡുകളും സ്ഥാപിച്ചു. മെയിന്‍ റോഡില്‍ ടൗണിന്റെ ഒരു ഭാഗത്തുമാത്രമാണ് വാഹനപാര്‍ക്കിങ്ങിന് അനുമതി. പൊലീസ് സ്‌റ്റേഷന്‍ മുതല്‍ പടിഞ്ഞാത്ത് ജ്വല്ലറി വരെ റോഡിന്റെ തെക്കുഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ അനുമതിയില്ല. 15 ദിവസം ഇടവിട്ട് ഇരുഭാഗത്തും ഈ നിയന്ത്രണം ഉണ്ടാകും. ചെറുപുഴ മേലെ ബസാര്‍ മുതല്‍ തിരുമേനി റോഡിലെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്, ചെറുപുഴ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നിടം മുതല്‍ കമ്പിപ്പാലം റോഡിലും പഞ്ചായത്ത് ഓഫിസ് റോഡിലും പാര്‍ക്കിങ് നിരോധിച്ചു. പകരം പഞ്ചായത്ത് ഓഫിസിനുമുന്നില്‍ സ്വകാര്യ വ്യക്തി താൽക്കാലികമായി വിട്ടുനല്‍കിയ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാം. ഇതോടെ മലയോര മേഖലയിലെ പ്രധാന ടൗണായ ചെറുപുഴയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ്​ പഞ്ചായത്ത് അധികൃതരും നാട്ടുകാരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.