ഇരിക്കൂർ: ഇരിക്കൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തകപ്പൂരം തുടങ്ങി. പത്താം ക്ലാസ് പരീക്ഷ കഴിയുന്ന കുട്ടികളുടെ പുസ്തകങ്ങൾ ശേഖരിച്ച് അടുത്ത വർഷം പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് പുസ്തകപ്പൂരം . ഓരോ ദിവസവും പരീക്ഷ കഴിയുന്ന മുറക്ക് കുട്ടികൾ പാഠപുസ്തകങ്ങൾ നോട്ട് എന്നിവ പ്രത്യേകം തയാറാക്കിയ ആകർഷകമായ പെട്ടികളിൽ നിക്ഷേപിക്കുന്നു. ഈ പുസ്തകങ്ങൾ വരും വർഷങ്ങളിലെ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുസ്തകങ്ങൾ വാങ്ങാൻ സാധിക്കാത്ത സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ് പദ്ധതി. ഹെഡ്മിസ്ട്രസ് വി.സി. ശൈലജ, എ.സി. റുബീന, സ്റ്റാഫ് സെക്രട്ടറി ഇ.പി. ജയപ്രകാശ്, കെ.പി. സുനിൽകുമാർ, വി.വി. സുനേഷ്, ടി. സുനിൽകുമാർ, സി. സുൾഫിക്കർ, കെ.എ. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി. ചിത്രം : ഇരിക്കൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച പുസ്തകപ്പൂരം പദ്ധതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.