നവീകരിച്ച വെങ്ങര - മൂലക്കീൽക്കടവ് റോഡ് ഉദ്ഘാടനം

പഴയങ്ങാടി: നവീകരിച്ച വെങ്ങര -മൂലക്കീൽക്കടവ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻ മുഖേന നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മൂലക്കീൽ കടവിൽ നടന്ന പരിപാടിയിൽ എം. വിജിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വെങ്ങര ഗേറ്റ് മുതൽ മൂലക്കീൽക്കടവുവരെ മൂന്നു കിലോമീറ്റർ റോഡ് 5.50 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് ചെയ്ത് അഭിവൃദ്ധിപ്പെടുത്താൻ സംസ്ഥാന സർക്കാർ 1.89 കോടി രൂപയാണ് അനുവദിച്ചത്. താഴ്‌ന്ന പ്രദേശങ്ങൾ ഉയർത്തിയും ഡ്രെയിനേജുകൾ നിർമിച്ചും ആവശ്യമായ റോഡ് സുരക്ഷ അടയാളങ്ങൾ സ്ഥാപിച്ചുമാണ് റോഡ് നവീകരിച്ചിരിക്കുന്നത്. ജില്ല പഞ്ചായത്ത് അംഗം എസ്.കെ. ആബിദ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. മുഹമ്മദ് റഫീഖ്, വാർഡ് അംഗം കെ. അനിത എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ പി. രാം കിംഷാർ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. എൻജിനീയർ ടി.വി. ഭാസ്കരൻ നന്ദി പറഞ്ഞു. ചിത്രവിശദീകരണം: എം. വിജിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.