ലഹരിക്കെതിരെ യോഗം

മുഴപ്പിലങ്ങാട്: ലഹരി വിപത്തിനെതിരെ മുഴപ്പിലങ്ങാട് ജനകീയ സൗഹൃദവേദി സംഘടിപ്പിച്ച ത്രിദിന ലഹരി വിരുദ്ധ സമ്മേളനത്തിന്റെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ദയനഗർ കൾച്ചറൽ സെന്റർ ഹാളിൽ സംഘടന ഭാരവാഹികളുടെയും രാഷ്ട്രീയ, സാമൂഹിക, മതസംഘടന പ്രതിനിധികളുടെയും യോഗത്തിൽ വാർഡ് അംഗം അർഷാദ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഉ​ദ്യോഗസ്ഥൻ ടി. രാഗേഷ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരികൾ: പഞ്ചായത്ത് പ്രസിഡന്റ്‌ ടി. സജിത, എക്സൈസ് കമീഷണർ ടി. രാഗേഷ്, എടക്കാട് സി.ഐ അനിൽ കുമാർ,ബ്ലോക്ക് അംഗം റോജ, എൻ. പ്രേമൻ,എ.കെ. ഫർഹാൻ എന്നിവരെയും അർഷാദ് (ചെയർ.-വാർഡ് അംഗം), എ.എസ്.ഐ എൻ. സത്യൻ,നാസർ മലാണ്ടി (വൈസ് ചെയർ.)തുടങ്ങിയവരെയും തെരഞ്ഞെടുത്തു. ഹെൽപ് ലൈൻ നമ്പർ: 94960 02873.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.