പയ്യന്നൂർ: വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് പയ്യന്നൂരിൽ രണ്ടാം ദിവസവും പൂർണം. പലയിടത്തും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് സംഘർഷഭീതി പരത്തി. ചൊവ്വാഴ്ച രാവിലെയും തുറന്നുപ്രവർത്തിച്ച പാസ്പോർട്ട് ഓഫിസ് സമരാനുകൂലികൾ പൂട്ടിച്ചു. തിങ്കളാഴ്ചയും ഓഫിസ് പൂട്ടിച്ചിരുന്നു. രാവിലെ തൊഴിലാളി സംഘടനാ പ്രവർത്തകർ സംഘടിതരായെത്തി ഉദ്യോഗസ്ഥരെ പുറത്തിറക്കുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും തടയാൻ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. പാസ്പോർട്ട് ഓഫിസ് പൂട്ടിയതോടെ ദൂരസ്ഥലങ്ങളിൽനിന്ന് പാസ്പോർട്ട് ആവശ്യത്തിനെത്തിയവർക്ക് മടങ്ങിപ്പോകേണ്ടിവന്നു. രാവിലെ മുതൽ പലയിടത്തും നേരിയ സംഘർമുണ്ടായെങ്കിലും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പയ്യന്നൂരിൽ പെട്ടിക്കടപോലും തുറന്നില്ല. കോടതിവിധിയെ തുടർന്ന് സർക്കാർ ഡൈസ്നോൺ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും രണ്ടാം ദിവസവും സർക്കാർ ഓഫിസുകൾ അടഞ്ഞുകിടന്നു. റോഡുകളിൽ സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിക്കാത്തതും വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് ബുദ്ധിമുട്ടായി. ദേശീയപാതയിൽ പലയിടത്തും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. വെള്ളൂരിലും പെരുമ്പയിലും വാഹനങ്ങൾ തടഞ്ഞു. പെരുമ്പയിൽ സമരാനുകൂലികളും ലോറി ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. വെള്ളൂരിൽ സർവിസ് നടത്തിയ ടാക്സികൾ തടഞ്ഞു. ശുചീകരണ തൊഴിലാളികൾ സമരത്തിലായതോടെ റോഡിൽ ചിലയിടങ്ങളിൽ മാലിന്യം ചിതറിക്കിടക്കുന്നത് ദൃശ്യമായിരുന്നു. പി. വൈ. ആർ സ്ട്രൈക്ക് പയ്യന്നൂർ വെള്ളൂരിൽ സമരാനുകൂലികൾ വാഹനം തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.