പ്രളയം കഴിഞ്ഞ് നാലുവർഷം; ബാവലി പുഴയിലെ കല്ലും മരത്തടികളും നീക്കാൻ നടപടിയില്ല

കേളകം: പ്രളയം കഴിഞ്ഞിട്ട് വർഷം നാലുകഴിഞ്ഞിട്ടും ബാവലി പുഴയിലെ കല്ലും മരത്തടികളും നീക്കാൻ നടപടിയില്ല. ദുരിതത്തിലായത് പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾ. 2018, 19 വർഷങ്ങളിലെ പ്രളയത്തിൽ ബാവലിപ്പുഴയിൽ വന്നടിഞ്ഞ പാറക്കൂട്ടങ്ങളും മരത്തടികളും നീക്കാൻ നടപടിയായില്ല. കണ്ടപ്പുനം മുതൽ മേലെ പാൽച്ചുരം വരെ ഭാഗങ്ങളിലാണ് പ്രവൃത്തി പൂർത്തിയാക്കാനുള്ളത്. 2018 ലും 19 ലും ഉരുൾപൊട്ടലിൽ ഉരുണ്ടത്തിയ പാറക്കൂട്ടങ്ങളും മരത്തടികളും തടഞ്ഞുനിന്ന് പല സ്ഥലങ്ങളിലും പുഴഗതി മാറി ഒഴുക്കുകയും വ്യാപകമായ രീതിയിൽ കരഭൂമിയും കൃഷിയിടങ്ങളും ഒലിച്ചുപോവുകയും ചെയ്തിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ പദ്ധതിയുടെ ഭാഗമായി ബാവലി പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൻ എത്തിയ കല്ലുകളും മറ്റ് അവശിഷ്ടങ്ങളും ചില ഭാഗങ്ങളിൽ നീക്കിയിരുന്നു. ഇതേതുടർന്ന് പുഴയുടെ നീരൊഴുക്ക് സുഗമമാക്കിയിരുന്നു. എന്നാൽ, കണ്ടപ്പുനം മുതൽ മുകൾ ഭാഗങ്ങളിലേക്ക് പ്രവൃത്തി തുടരാനെത്തിയപ്പോൾ വനം വകുപ്പ് തടയുകയായിരുന്നു. പഞ്ചായത്തിന്റെ അഭ്യർഥന പ്രകാരം കലക്ടർ നേരിട്ട് ഇടപെട്ട് തടസ്സങ്ങൾ നീക്കി പ്രവൃത്തി തുടരാൻ അനുവദിക്കുകയായിരുന്നു. അരികുകെട്ടൽ, പുഴയിലെ കല്ലുകളും മറ്റ്​ അവഴിഷ്ടങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കൽ തുടങ്ങിയ പദ്ധതികളിലായി മൂന്നു കോടി രൂപയിലധികം 2021ൽ രൂപ ചെലവഴിച്ചു. ഇനി കണ്ടപ്പനം മുതൽ മേലോട്ടുള്ള ഭാഗങ്ങളിലാണ് പ്രവൃത്തി നടക്കേണ്ടത്. നിരവധി തവണ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും തുക അനുവദിക്കപ്പെട്ടിട്ടില്ല. photo: A0058: ബാവലിപ്പുഴയുടെ കണ്ടപ്പനം ഭാഗത്ത് പുഴയിൽ വർഷങ്ങൾ മുമ്പുണ്ടായ പ്രളയത്തിലെത്തി കുടുങ്ങിക്കിടക്കുന്ന മരങ്ങളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.