പയ്യന്നൂർ: ദേശീയ പണിമുടക്ക് കാരണം ഒരുനേരത്തെ ഭക്ഷണംപോലും കിട്ടാതെ വലയുന്ന തെരുവുജീവിതങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകി മാതൃകയായി ജയ്ഹിന്ദ് പയ്യന്നൂരിന്റെ പ്രവർത്തകർ. പയ്യന്നൂർ നഗരസഭ കൗൺസിലറും ജയ്ഹിന്ദ് പയ്യന്നൂരിന്റെ ചെയർമാനുമായ എ. രൂപേഷിന്റെ നേതൃത്വത്തിലാണ് പയ്യന്നൂർ ടൗണിന്റെ വിവിധ മേഖലകളിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് സഹായമെത്തിയത്. ഒട്ടേറെ സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ജയ്ഹിന്ദ് പയ്യന്നൂർ കഴിഞ്ഞ കോവിഡ് കാലങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രവർത്തനോദ്ഘാടനം ഡി.സി.സി എക്സിക്യൂട്ടിവ് അംഗം ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കോറോം, നവനീത് നാരായണൻ, സി.കെ. വിനോദ്, സുബിഷ്കാമ്പ്രത്ത്, പി. രാജേഷ് എന്നിവർ നേതൃത്വം നൽകി. പി. വൈ. ആർ ജയ്ഹിന്ദ് പയ്യന്നൂരിൽ ജയ്ഹിന്ദ് പ്രവർത്തകർ തെരുവുവാസികൾക്ക് ഭക്ഷണം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.