പഴയങ്ങാടി: പണിമുടക്കിനെ തുടർന്ന് പഴയങ്ങാടിയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു. വാഹനങ്ങൾ തടഞ്ഞ നടപടിയെ പൊലീസെത്തി ചോദ്യംചെയ്തതോടെ പൊലീസും സമരാനുകൂലികളും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടയാനാരംഭിച്ചത്. ചരക്കുമായി പോകുന്ന അന്തർസംസ്ഥാന ലോറികൾ തടഞ്ഞ് റോഡിന്റെ വശത്ത് പിടിച്ചിട്ടു. അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങളെ യാത്രക്കനുവദിച്ചു. വാഹനങ്ങൾ തടയുന്നത് സ്ഥലത്തെത്തിയ പഴയങ്ങാടി പൊലീസ് സി.ഐ എം.ഇ. രാജഗോപാലൻ ചോദ്യം ചെയ്യുകയും തടഞ്ഞിട്ട വാഹനങ്ങൾ പോകാൻ അനുവദിക്കുകയും ചെയ്തതോടെ സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു. അന്തർസംസ്ഥാന ചരക്കുലോറികളടക്കമുള്ള വാഹനങ്ങൾ പഴയങ്ങാടിയിൽ ഒന്നരമണിക്കൂറോളം നിർത്തിയിട്ടിരുന്നു. ചിത്ര വിശദീകരണം: 1. പഴയങ്ങാടിയിൽ സമരാനുകൂലികൾ വാഹനങ്ങൾ പിടിച്ചിട്ടനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.