തലശ്ശേരിയിൽ പ്രകടനം, പൊതുയോഗം

തലശ്ശേരി: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരായ മുദ്രാവാക്യമാണ് പ്രകടനത്തിലുടനീളം മുഴങ്ങിയത്. പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പൊതുയോഗം സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൻകിട കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കന്നതെന്നും അതുകൊണ്ടാണ് ഈ നയങ്ങൾക്കെതിരെ തൊഴിലാളിവർഗം പ്രക്ഷോഭത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എം. ബാലൻ അധ്യക്ഷത വഹിച്ചു. സി.എൻ. ചന്ദ്രൻ, പി. ജനാർദനൻ, സി.പി. ഷൈജൻ, കാന്തലോട്ട് വത്സൻ, വാഴയിൽ ശശി, വാഴയിൽ വാസു, സി.കെ. രമേശൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.