മാഹി: അഴിയൂർ മൂന്നാം വാർഡിൽ എസ്.വൈ.എസ് മനയിൽ യൂനിറ്റ് ആരംഭിച്ച സ്വാന്ത്വനകേന്ദ്രം അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. റഷീദ് സഖാഫി നിലമ്പൂർ അധ്യക്ഷത വഹിച്ചു. ചക്രക്കസേരകൾ, വാട്ടർ ബെഡ്, മറ്റ് ഉപകരണങ്ങൾ എന്നിവയോടെയാണ് കേന്ദ്രം ആരംഭിച്ചത്. അർഹയരായവർക്ക് ഇവ സൗജന്യമായി നൽകും. വീടുകളിൽ പോയി സാന്ത്വന പരിചരണ പ്രവർത്തനവും നടത്തും. കേന്ദ്രത്തിന്റെ ധനസഹായ വിതരണം വാർഡ് മെംബർ ഫിറോസ് കാളാണ്ടി നിർവഹിച്ചു. കെ.പി. ചെറിയകോയ തങ്ങൾ, അസീസ് പാട്യത്ത്, സമീർ ലത്തീഫി, റമീസ്, യൂസഫ് മുസ്‍ലിയാർ, അബ്ദുറഹിമാൻ, പി.പി. നിജാസ്, ശിഹാബ് എന്നിവർ സംസാരിച്ചു. ഫോൺ: 9605977247, 9539385202. caption: അഴിയൂരിൽ എസ്.വൈ.എസ് ആരംഭിച്ച സാന്ത്വനകേന്ദ്രം പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.