കണ്ണൂർ: സ്വകാര്യ ബസ് പണിമുടക്കിന്റെ നാലാം ദിവസമായ ഞായറാഴ്ച യാത്രാദുരിതത്തിന് ആശ്വാസമായി ചില റൂട്ടുകളിൽ ബസുകൾ ഓടിത്തുടങ്ങി. ഞായറാഴ്ച രാവിലെയോടെ സമരം അവസാനിച്ചെങ്കിലും ഉച്ചയോടെയാണ് ബസുകൾ ഓടിയത്. ഞായറാഴ്ച ആയതിനാൽ ആവശ്യത്തിന് സമാന്തര സർവിസുകളും ഓടാത്തതിനാൽ പല റൂട്ടുകളിലും യാത്രാദുരിതം ഇരട്ടിയായി. പൊതുപണിമുടക്കിന് മുന്നോടിയായി നാട്ടിലെത്തേണ്ടവരും സാധനങ്ങൾ വാങ്ങാൻ ടൗണുകളിലെത്തേണ്ടവരും ആവശ്യത്തിന് വാഹനങ്ങളില്ലാതെ കുടുങ്ങി. പയ്യന്നൂർ, കാസർകോട്, പഴയങ്ങാടി ഭാഗങ്ങളിലാണ് ചുരുക്കം സ്വകാര്യ ബസുകൾ ഓടിയത്. പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവശ്യസർവിസുകൾക്ക് കെ.എസ്.ആർ.ടി.സി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ബസുകൾ ഓടില്ലെന്നാണ് വിവരം. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവിസുകൾ ക്രമീകരിക്കാൻ നിർദേശമുണ്ടെങ്കിലും ജീവനക്കാർ ഡ്യൂട്ടിക്ക് കയറില്ലെന്നാണ് അറിയുന്നത്. പണിമുടക്കിന് മുന്നോടിയായി ഞായറാഴ്ച രാത്രി കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് ഒരു ബസ് സർവിസ് നടത്തി. രാത്രി പോകേണ്ടിയിരുന്ന ദീർഘദൂര സർവിസുകളൊന്നും ഓടിയില്ല. photo:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.