തെളിനീരൊഴുകും നവകേരളം; പഞ്ചായത്ത്തല ഉദ്ഘാടനം

പെരളശ്ശേരി: ഹരിതകേരള മിഷന്‍, വിവിധ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഏകോപിപ്പിച്ച് നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ പെരളശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം എടക്കടവ് വായനശാലക്ക് സമീപം നടന്നു. ബഹുജന പങ്കാളിത്തത്തോടെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം കെ.വി. ബിജു നിര്‍വഹിച്ചു. പഞ്ചായത്തിലെ മുഴുവന്‍ ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചരക്കണ്ടിപ്പുഴയിലെ മാലിന്യങ്ങള്‍ നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. എല്ലാ വാര്‍ഡുകളിലും പുഴയോര സംരക്ഷണസമിതി ഇതിനോടകം രൂപവത്കരിച്ചിട്ടുണ്ട്. അനുബന്ധ പരിപാടി എന്ന നിലയില്‍ പുഴയാത്ര, പുഴയോരനടത്തം എന്നിവ കൂടി സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.കെ. സുഗതന്‍, ആച്ചാണ്ടി കൃഷ്ണന്‍, കെ. നാരായണന്‍, വി.കെ. അഭിജാത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.