ഇരിട്ടി: കായിക പരിശീലനത്തിനും സ്‌പോർട്‌സ്, ഗെയിംസ്, അത്‌ലറ്റിക് മേളകൾക്കും അരങ്ങൊരുക്കാൻ പായം പഞ്ചായത്തിലെ മാടത്തിൽ സ്‌പോർട്‌സ് സ്‌റ്റേഡിയം നിർമാണ പദ്ധതിക്കൊപ്പം ചേർന്ന് ജില്ല പഞ്ചായത്തും. ജില്ല പഞ്ചായത്ത് ബജറ്റിൽ പായം സ്‌പോർട്‌സ് വില്ലേജ് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് അഞ്ച് കോടി രൂപ വകയിരുത്തി. പഴശ്ശി പദ്ധതിയിൽനിന്ന് ഉപാധികളോടെ പഞ്ചായത്തിന് അനുവദിച്ച അഞ്ചേക്കർ സ്ഥലത്ത് സ്‌റ്റേഡിയത്തിനൊപ്പം കായിക വില്ലേജ് സ്ഥാപിക്കാനാണ് പദ്ധതി. അഞ്ചേക്കർ സ്ഥലത്ത് വോളി, ഫുട്‌ബാൾ, ബാഡ്‌മിന്റൺ, ഷട്ടിൽ, കബഡി തുടങ്ങിയവയിൽ പരിശീലനത്തിനും മത്സരങ്ങൾക്കും സൗകര്യമൊരുക്കും. സ്ഥലം വിട്ടുനൽകാമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ ഈയിടെ പഞ്ചായത്തിന് ഉറപ്പുനൽകി. ജില്ല പഞ്ചായത്ത് ഫണ്ടും പഞ്ചായത്ത് ബജറ്റിൽ നീക്കിവെച്ച തുകയും ഉപയോഗപ്പെടുത്തിയാണ് കായിക കേന്ദ്രമൊരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.