കണ്ണൂര്‍: അതിസങ്കീര്‍ണമായ വെന്‍ട്രിക്യുലിയോ ഏട്രിയല്‍ ഷണ്ടിങ് ചികിത്സയിലൂടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആറു വയസ്സുകാരിയുടെ ജീവന്‍ രക്ഷപ്പെടുത്തിയതായി പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോ. മഹേഷ് ഭട്ട് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉത്തര മലബാറില്‍ ആദ്യമായാണ് ഈ ചികിത്സാരീതി നടപ്പാക്കുന്നത്. ജന്മനാ തലച്ചോറില്‍ വെള്ളക്കെട്ടുണ്ടാകുന്ന രോഗാവസ്ഥയാണിത്. പ്രതിവിധിയെന്നോണം നേരത്തേ തലച്ചോറില്‍നിന്നു വയറിലേക്ക് വെള്ളം നീക്കാനുള്ള ചികിത്സ നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിനാല്‍ തലച്ചോറില്‍നിന്നു നെഞ്ചിലേക്ക് മാറ്റിസ്ഥാപിച്ചെങ്കിലും ഫലവത്തായില്ല. ശക്തമായ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ തലച്ചോറിലെ വെള്ളം ഹൃദയത്തിലെത്തിക്കുക മാത്രമേ പോംവഴിയുള്ളൂ എന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍, അതിസങ്കീര്‍ണമായ ശസ്ത്രക്രിയക്കിടെയോ ശേഷമോ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു. ഭാവിയില്‍ കുട്ടിക്ക് ഇതുസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാവാനിടയില്ലെന്നും ഡോ. മഹേഷ് ഭട്ട് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡോ. നന്ദകുമാര്‍, ഡോ. സുപ്രിയ രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.