ഇരിട്ടി: കീഴൂരിൽ സ്ഥിതി ചെയ്യുന്ന ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസിന് പുതിയ കെട്ടിടം നിർമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഓഫിസ് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്ത് ബി.ജെപി. ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് ഓഫിസ് കെട്ടിടം നാടമുറിച്ച് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻറ് എം. ശ്രീരാജ് അധ്യക്ഷത വഹിച്ചു. വി.എം. പ്രശോഭ്, എ.കെ. ഷൈജു, രാമദാസ് എടക്കാനം, കെ. ശിവശങ്കരൻ, എം. സുരേഷ് ബാബു, കെ. ജയപ്രകാശ്, പ്രിജേഷ് അളോറ, പി.പി. ജയലക്ഷ്മി, വസുമതി തമ്പാൻ, സജിത്ത് അളോറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.