തലശ്ശേരി സ്റ്റേഡിയം: സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി

തലശ്ശേരി: നവീകരണം പൂർത്തിയായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭ ഓഫിസിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്റ്റേഡിയം പവലിയനും അനുബന്ധ കെട്ടിടങ്ങൾക്കും നമ്പർ ലഭിക്കുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കിറ്റ്കോ പ്രതിനിധികളുമായി ശനിയാഴ്ച ചർച്ച നടത്തും. ഇതുസംബന്ധിച്ച് സ്പോർട്സ് വകുപ്പ് ഡയറക്ടറിലേക്ക് കത്തയക്കാനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ, സ്പോർട്സ് വകുപ്പ് പ്രതിനിധി എന്നിവരുടെ പേരിൽ ജോയന്റ് അക്കൗണ്ട് തുടങ്ങും. കമ്മിറ്റിയിൽ നിശ്ചയിക്കപ്പെട്ട കായിക വകുപ്പ്, ജില്ല കലക്ടർ, കായിക പ്രതിനിധികൾ എന്നിവരെ നോമിനേറ്റ് ചെയ്യാനും അടുത്ത യോഗത്തിൽ അവരെക്കൂടി പങ്കെടുപ്പിക്കാനും തീരുമാനിച്ചു. കെട്ടിടം ലേലം ചെയ്യുന്നതിനും നടത്തിപ്പിനും വേണ്ടി ബൈലോ തയാറാക്കും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത്, റവന്യൂ ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ എന്നിവർ പങ്കെടുത്തു. പടം.....തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.എൻ. ഷംസീർ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.