യാത്രയയപ്പ് നൽകി

ചൊക്ലി: ദീർഘകാലത്തെ സേവനങ്ങൾക്കു ശേഷം വിരമിക്കുന്ന ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക അനധ്യാപകർക്കുള്ള യാത്രയയപ്പ് തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. കവി വയലാർ ശരത്ചന്ദ്രവർമ വിശിഷ്ടാതിഥിയായി. വിരമിക്കുന്ന അധ്യാപക-അനധ്യാപകരായ കെ. വിനോദൻ, കെ.എം. പ്രീത, കെ.എം. സുരേഷ് ബാബു, കെ.കെ. പ്രദീപൻ, ടി.പി. ശ്രീധരൻ, സജീവൻ മല്ലിശ്ശേരി എന്നിവർക്ക് സബ് കലക്ടർ ഉപഹാരം നൽകി. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് എം.ഒ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എം. ഹരീന്ദ്രൻ ആദരഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എസ്. ഫൗസി, കെ. രമേശൻ, വി. ഉദയൻ, പി.എം. ദിനേശൻ, പി. സാജു, പി. പ്രീത, എ. രജീഷ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.പി. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.