തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കെ. അഭിജിത്തിന്റെ ഓൾറൗണ്ട് പ്രകടനമികവിൽ ധർമടം ഗവ. ബ്രണ്ണൻ കോളജ് രണ്ട് വിക്കറ്റിന് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അബ്ബ ക്രിക്കറ്റ് ക്ലബ് 21.4 ഓവറിൽ 79 റൺസിന് ഓൾ ഔട്ടായി. മൊഹസിൻ നടമ്മൽ 13 റൺസെടുത്തു. ബ്രണ്ണന് വേണ്ടി കെ. അഭിജിത്ത് 21 റൺസിന് ആറ് വിക്കറ്റും അശ്വിൻ കുമാർ 12 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടിയായി ബ്രണ്ണൻ കോളജ് 16 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. കെ. അഭിജിത്ത് പുറത്താകാതെ 23 റൺസും പി. നീരജ് 16 റൺസുമെടുത്തു. അബ്ബക്ക് വേണ്ടി മൊഹസിൻ നടമ്മൽ 22 റൺസിന് അഞ്ച് വിക്കറ്റും സി.വി. അനുരാജ് 23 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. കെ. അഭിജിത്തിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. വ്യാഴാഴ്ച തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.