ജലദിനം; തോട് സംരക്ഷിക്കും

തലശ്ശേരി: ലോക ജലദിനത്തിന്റെ ഭാഗമായി എരഞ്ഞോളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോട് നടത്തം സംഘടിപ്പിച്ചു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി എരഞ്ഞോളി പഞ്ചായത്തിലെ വെള്ളപ്പൊയിൽ കൊട്ടാരക്കണ്ടി തോട് പഞ്ചായത്ത് സംരക്ഷിക്കും. ഹരിതകേരള മിഷനും എരഞ്ഞോളി പഞ്ചായത്തും ചേർന്ന് തോടിന്റെ അവസ്ഥ പഠനം നടത്തുന്നതിന് വേണ്ടി പ്രത്യേക പദ്ധതിയും തയാറാക്കി. തോട് നടത്തം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്തു. ഡോ. ആർ.എൽ. സംഗീത അധ്യക്ഷത വഹിച്ചു. ഇ. ബാലകൃഷ്ണൻ, ഹരിതകേരള മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ ആർ.പി. ബാലൻ വയലേരി, എ.വി. സീന എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ തോടുകളും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.