കണ്ണൂര്‍: ബസ് ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ ജില്ലയില്‍ യാത്രക്കാര്‍ വലയും. ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തില്‍ പങ്കെടുക്കുമെന്ന് കോഓഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ രാജ്കുമാര്‍ കരുവാരത്ത് അറിയിച്ചു. ജില്ലയില്‍ എഴുനൂറോളോം ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഇവ പൂര്‍ണമായും മുടങ്ങും. ജില്ലയില്‍ 80 കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. ഇതോടെ സര്‍വകലാശാല പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെയും സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരെയും അധ്യാപകരെയും തൊഴിലാളികളെയും സാധാരണക്കാരെയും പണിമുടക്ക് ഒരുപോലെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെ 1400 സ്വകാര്യ ബസുകള്‍ ജില്ലയില്‍ നിരത്തിലിറങ്ങിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നഷ്ടംകാരണം പല ബസ് മുതലാളിമാരും ബസ് സര്‍വിസ് നിര്‍ത്തിവെച്ചതോടെയാണ് 700 ആയി ചുരുങ്ങിയത്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ നിരക്ക് ആറു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.