കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്‌കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ എ.വി. ഗിരിജ, എം.കെ. ഗീത, എൻ.വി. സുഭദ്ര, ഓഫിസ് അറ്റൻഡന്റ് പി.വി. ദേവരാജൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സമ്മേളന ഉദ്ഘാടനവും വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണവും വി.കെ. സുരേഷ്ബാബു നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കും ഒ.എൻ.വി കുറുപ്പ് സ്മരണ കാവ്യാലാപന സംസ്ഥാനതല വിജയിക്കുമുള്ള ഉപഹാര സമർപ്പണം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ നിർവഹിച്ചു. കെ.എൻ. മുസ്തഫ, പി.വി. വിനോദ്‌കുമാർ, കെ. ബീന, ഒ.പി. മൂസാൻ ഹാജി, എൻ. ശ്രീകുമാർ, ഇ.ജെ. സുനിത എന്നിവർ സംസാരിച്ചു. എൻ. രാധാകൃഷ്ണൻ സ്വാഗതവും പ്രധാനാധ്യാപിക എം.വി. ഗീത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.