കെ-റെയിൽ: മുഖ്യമന്ത്രി ധാർഷ്ട്യം വെടിയണം -ലീഗ്

കണ്ണൂർ: കെ-റെയിൽ എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ധാർഷ്ട്യം വെടിയണമെന്ന് ജില്ല മുസ്​ലിം ലീഗ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. സർവേക്കല്ലിടുന്നത് തടയുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വലിച്ചിഴച്ചും മർദിച്ചും പൊലീസ് നടത്തുന്ന കാടത്തം നന്ദിഗ്രാമിനെ ഓർമിപ്പിക്കുന്നതാണ്. വീടും പുരയിടവും നഷ്ടപ്പെടുന്നവരുടെ വേദന തിരിച്ചറിയാൻ മനുഷ്യത്വം വേണം. സമരം ചെയ്യുന്ന ജനങ്ങളോടൊപ്പം ലീഗ് ശക്തമായി നിൽക്കുമെന്നും യോഗം പ്രഖ്യാപിച്ചു. പ്രസിഡന്‍റ്​ പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ല ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, ടി.എ. തങ്ങൾ, ഇബ്രാഹീം മുണ്ടേരി, ഇബ്രാഹീം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, എം.പി.എ. റഹീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.