പാർട്ടി കോൺഗ്രസ്: സെമിനാർ ശനിയാഴ്ച

പയ്യന്നൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പയ്യന്നൂരിൽ ശനിയാഴ്ച സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിലാണ് പരിപാടി. 'കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും നിയമങ്ങളും' വിഷയം അവതരിപ്പിച്ച് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിക്കും. ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, എം. റഹ്മത്തുല്ല, ജെ. മേഴ്സിക്കുട്ടിയമ്മ, സി. കൃഷ്ണൻ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, വി. കുഞ്ഞികൃഷ്ണൻ, പി.വി. കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.