കണ്ണൂര്‍: സംയുക്ത ട്രേഡ് യൂനിയനുകളും സര്‍വിസ് മേഖലകളിലെ സംഘടനകളും സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വനിത തൊഴിലാളികളുടെ ജില്ലതല സംഗമം നടത്തി. അംഗൻവാടി, ആശ, ഖാദി, കൈത്തറി, ബീഡി, കണ്‍സ്ട്രക്ഷന്‍, ഗാര്‍മെന്റ്സ്, പാലിയേറ്റിവ്, നഴ്സസ് തുടങ്ങിയ മേഖലയിലെ വനിതകളാണ് സംഗമത്തില്‍ പങ്കെടുത്തത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജെയ്ഷ ബിജു അധ്യക്ഷത വഹിച്ചു. എന്‍. ഉഷ, കെ. ദേവി, രശ്മി രവി, എം. മൈമൂനത്ത്, മേരി ജോബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.