തളിപ്പറമ്പ്: പട്ടുവം പഞ്ചായത്ത് പുലയൻ സമുദായ സംഘം തളിപ്പറമ്പ് താലൂക്ക് ഓഫിസിനു മുന്നിൽ ധർണ നടത്തി. പട്ടികജാതി ജനസമാജം ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അയിത്തം നിലനിന്നിരുന്ന കാലത്ത് പട്ടുവം വില്ലേജിലെ പട്ടികജാതിയിൽപെട്ട പുലയ സമുദായക്കാർക്ക് പഴയ മദിരാശി സർക്കാർ അനുവദിച്ച നവോത്ഥാന സ്മാരകമായ ഹരിജൻ തറ രേഖാമൂലം പതിച്ചുനൽകുന്നതിന് സംസ്ഥാന സർക്കാറും പട്ടികജാതി കമീഷനും ഉത്തരവിട്ടിട്ടും സ്ഥലം കൈയേറിയവർക്ക് അനുകൂലമായ റിപ്പോർട്ടാണ് റവന്യൂ അധികാരികൾക്ക് പട്ടുവം വില്ലേജ് അധികാരികൾ നൽകിയതെന്നാരോപിച്ചാണ് ധർണ നടത്തിയത്. പട്ടുവം പഞ്ചായത്ത് പുലയൻ സമുദായ സംഘം പ്രസിഡൻറ് ഇ. ഗോപാലൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ മൊറാഴ, കുഞ്ഞമ്പു കല്യാശ്ശേരി, നിഷിൽ കുമാർ, സി. ബാലകൃഷ്ണൻ, പള്ളിപ്രം പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഒ. രവീന്ദ്രൻ സ്വാഗതവും ട്രഷറർ കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.