ചിത്രരചന പരിശീലന ക്യാമ്പ്

കേളകം: അന്താരാഷ്ട്ര വനദിനാഘോഷത്തോടനുബന്ധിച്ച് ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ ആറളം പുനരധിവാസ മേഖലയിലെ വിദ്യാർഥികൾക്കായി പ്രകൃതി ബോധവത്കരണ ക്ലാസും ചിത്രരചന പരിശീലനവും നടത്തി. ആറളം അസിസ്റ്റൻറ് വൈൽഡ്‌ ലൈഫ് വാർഡൻ എൻ. അനിൽകുമാർ ക്ലാസ് എടുത്തു. എം. ശ്രീനിവാസൻ പരിശീലനം നൽകി. ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ വിതരണം ചെയ്തു. ഫോറസ്റ്റ് ഓഫിസർ വിനു കായലോടൻ, കൺസർവേഷൻ ബയോളജിസ്റ്റ് യദുമോൻ, ഡിജി, സുശാന്ത് മടപ്പുരക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.