കാക്കാത്തോട്ടിലെ മലിനജലം പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു

തളിപ്പറമ്പ്: മലിനജലം ഒഴുകി നാട്ടുകാർക്കും കച്ചവടക്കാർക്കും ദുരിതം വിതക്കുന്ന കാക്കാത്തോട് ശുചീകരിക്കണമെന്ന ആവശ്യം ശക്തമായി. കിണർവെള്ളം മലിനമായതും തോട്ടിൽനിന്ന് ഉയരുന്ന ദുർഗന്ധവും കൊതുകുശല്യവും കാരണം ദുരിതത്തിലായിരിക്കുകയാണ് പ്രദേശ വാസികൾ. തോട്ടിൽനിന്ന് കിണറുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നുണ്ട്. ദുർഗന്ധം കാരണം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്ക് ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. വൈകുന്നേരമാകുന്നതോടെ കൊതുകുശല്യം കാരണം നേരത്തേ കടകളടച്ച് പോകാറാണ് പതിവെന്നും അടിയന്തരമായി തോടിന് കോൺക്രീറ്റ് സ്ലാബ് ഇടണമെന്നും കച്ചവടക്കാർ ആവശ്യപ്പെട്ടു. തോടിന് സമീപത്തെ വീട്ടുകാർ കിണർവെള്ളം ലാബിൽ പരിശോധിച്ചപ്പോൾ, കുടിവെള്ളമായി ഉപയോഗിക്കാനാകില്ലെന്ന് തെളിഞ്ഞതായും വീട്ടുകാർ പറഞ്ഞു. ഇവർ നിരവധി തവണ നഗരസഭ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.