വെട്ടിമാറ്റിയ മാവില്‍ മാങ്ങകളുടെ പൂക്കാലം

പാനൂര്‍: വെട്ടിമാറ്റിയ മാവില്‍ മാങ്ങകള്‍ നിറഞ്ഞ അപൂര്‍വ ദൃശ്യം കാണാന്‍ ജില്ല പഞ്ചായത്തംഗം ഇ. വിജയന്റെ ചമ്പാട്ടെ വസതിയിലെത്തുന്നത് നിരവധി പേര്‍. വീടിനോട് ചേര്‍ന്ന് ഷീറ്റിടാനായാണ് വീട്ടുമുറ്റത്തെ ഒട്ടുമാവ് വെട്ടിമുറിച്ചത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇത്. മാവിനോടുള്ള ഇഷ്ടം കൊണ്ടു പകുതിമുറിക്കാന്‍ നിര്‍ദേശിച്ചതും വിജയന്‍ മാഷായിരുന്നു. ഈ മാവിലാണ് വീട്ടുകാരെ പോലും അമ്പരപ്പിച്ച് മാങ്ങകളുണ്ടായത്. അപൂര്‍വ ദൃശ്യം കാണാന്‍ നിരവധി പേരാണ് വിജയന്‍ മാഷിന്റെ താഴെ ചമ്പാട്ടെ ദൃശ്യ എന്ന വീട്ടിലെത്തുന്നത്. പടം ജില്ല പഞ്ചായത്തംഗം ഇ. വിജയന്റെ വീട്ടില്‍വെട്ടിമാറ്റിയ മാവില്‍ മാങ്ങകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.