പേരാവൂർ: ആറളം ഫാമിലും അയ്യപ്പൻകാവിലും ഉണ്ടായ തീപിടിത്തത്തിൽ വൻ കൃഷിനാശം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു രണ്ടിടങ്ങളിലും തീപിടിത്തം. ആറളം ഫാം പ്രധാന ഗോഡൗണിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ഏക്കർ കണക്കിന് സ്ഥലത്തെ കാർഷികവിളകൾ കത്തിനശിച്ചു. പേരാവൂർ നിന്നെത്തിയ ഫയർഫോഴ്സും, ആറളം പൊലീസും, ആറളം ഫാമിലെ തൊഴിലാളികളും, ഇതുവഴിയുള്ള യാത്രക്കാരുമാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചത്. അയ്യപ്പൻകാവ് സർപ്പക്കാവിന് സമീപത്തും തീപിടിത്തമുണ്ടായി. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തീപിടിച്ചത്. ഇരിട്ടിയിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. നാരായണൻ, വിദ്യാധരൻ, വത്സൻ എന്നിവരുടെ പറമ്പിലെ കാർഷിക വിളകൾ കത്തിനശിച്ചു. photo: ആറളം ഫാം പ്രധാന ഗോഡൗണിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലുണ്ടായ തീപിടിത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.