കണ്ണൂര്‍: നഗരത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ . ലഹരി വില്‍പന വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എക്സൈസ് സംഘം വ്യാപക പരിശോധന നടത്തിയത്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി വിവിധയിടങ്ങളില്‍നിന്നാണ് നാലുപേര്‍ പിടിയിലായത്. കണ്ണൂര്‍ എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ അഡോണ്‍ ഗോഡ്ഫ്രഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തെക്കി ബസാറില്‍ മൊട്ടമ്മല്‍ സ്വദേശി എം.പി. മുബഷിറിനെ(23) 22 ഗ്രാം കഞ്ചാവുമായി ബൈക്ക് സഹിതം അറസ്റ്റ് ചെയ്തു. പ്രിവന്റിവ് ഓഫിസര്‍ എം.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ പള്ളിക്കുന്ന് വിമന്‍സ് കോളജിന് സമീപം ഇരിക്കൂര്‍ പെരുവളത്ത്പറമ്പ് സ്വദേശി സാദിഖിനെ(25) മെത്ത് ആംഫിറ്റാമിനുമായി (0.2235 ഗ്രാം) അറസ്റ്റ് ചെയ്തു. പള്ളിക്കുന്ന് മില്‍മ മെയിന്‍ ഗേറ്റിന് സമീപം അഴീക്കോട് ആനിവയല്‍ സ്വദേശി ടി. താഹിറിനെ(24) മയക്കുമരുന്നായ മെത്ത് ആംഫിറ്റാമിനുമായി (0.5570 ഗ്രാം) അറസ്റ്റ് ചെയ്തു. ഇതേസ്ഥലത്ത് നിന്ന് മയ്യില്‍ ചെക്കിക്കുളം സ്വദേശി എം. ജാബിറിനെ (23) 20 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളിലും രാത്രികാല പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.