കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ പശ്ചാത്തലത്തിൽ വടക്കേ മലബാറിലെ റെയിൽയാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നേരത്തെയുള്ള മുഴുവൻ പാസഞ്ചർ വണ്ടികളും പുനഃസ്ഥാപിക്കണമെന്ന് എൻ.എം.ആർ.പി.സി ആവശ്യപ്പെട്ടു. വർധിപ്പിച്ച ജനറൽ ടിക്കറ്റ് നിരക്ക് പിൻവലിക്കണമെന്നും കൂടുതൽ മെമു സർവിസുകൾ തുടങ്ങണമെന്നും ആവശ്യപ്പെട്ട് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി എൻ.എം.ആർ.പി.സിയുടെ നേതൃത്വത്തിൽ ഏപ്രിൽ രണ്ടിന് വൈകീട്ട് 3.30ന് കണ്ണൂരിൽനിന്ന് ചെറുവത്തൂരിലേക്ക് ട്രെയിൻ മാർഗം സമ്മർദ യാത്ര നടത്തും. യോഗത്തിൽ കോഓഡിനേഷൻ ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കെ. ജയകുമാർ, രമേശൻ പനച്ചിയിൽ, കെ.വി. സത്യപാലൻ, ചന്ദ്രൻ മന്ന, അസീസ് വടക്കുമ്പാട്, മനോജ് കൊറ്റാളി, പി. വിജിത്ത് കുമാർ, വി.പി. സുഭാഷ്, ജലീൽ ആഡൂർ, പി. അബ്ദുൽ ഖാദർ, വി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.