ആറളം ഫാമിന് സുരക്ഷയൊരുക്കാൻ ആനമതിൽ നിർമിക്കും

നിർമാണച്ചെലവിൽ 11 കോടി മുൻകൂറായി കൈമാറും കേളകം: ആറളം ഫാം വനാതിർത്തിയിൽ 22 കോടിയുടെ ആനമതിൽ നിർമാണത്തിന് അനുമതി. ഇതുസംബന്ധിച്ച് അന്തിമ ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങിയതോടെ പ്രതിരോധ സംവിധാനത്തിന്റെ കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമായി. മതിലിന്റെ നിർമാണച്ചെലവിൽ പകുതി തുകയായ 11 കോടി രൂപ പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗത്തിന് മുൻകൂറായി കൈമാറാനും തീരുമാനമായി. കഴിഞ്ഞമാസം ഫാമിൽ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ആനമതിലിന് പകരം മറ്റു പ്രതിരോധ മാർഗങ്ങളും ആലോചിക്കാമെന്ന വനം വകുപ്പിന്റെ നിർദേശം തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.