പഞ്ചായത്തംഗം ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് ശ്രീകണ്ഠപുരം: അഴിമതി ആരോപണത്തെത്തുടര്‍ന്ന് റോഡ് പരിശോധനക്കെത്തിയ വനിത എൻജിനീയറെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി. സംഭവത്തില്‍ പഞ്ചായത്തംഗം ഉൾപ്പെടെ നാലുപേര്‍ക്കെതിരെ പയ്യാവൂര്‍ പൊലീസ് കേസെടുത്തു. പയ്യാവൂര്‍ കാലിക്കണ്ടി ഏറ്റുപാറ റോഡിലാണ് സംഭവം. പി.എം.ജി.എസ്.വൈ പദ്ധതി കണ്ണൂര്‍ ഓഫിസിലെ അസി. എൻജിനീയര്‍ നസ്‌റീനയുടെ പരാതിയില്‍ പൈസക്കരി ശരണക്കുഴിയിലെ കൈതയിൽ സന്തോഷ് ആന്റണി, പയ്യാവൂർ പഞ്ചായത്തംഗം കാക്കാത്തോടെ ജിത്തു തോമസ്, കാഞ്ഞിരക്കൊല്ലി കുരങ്ങന്‍മലയിലെ ഷാജി പാട്ടശ്ശേരി, ഏരുവേശി നെല്ലിക്കുറ്റിയിലെ പുളിക്കല്‍ അനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ഇവിടെ റോഡ് പണി നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രദേശത്തെ റോഡ് ആരോ കുത്തിപ്പൊട്ടിച്ചിരുന്നു. അഴിമതി നടന്നതുകൊണ്ടാണ് റോഡ് വേഗത്തില്‍ പൊട്ടിയതെന്നാരോപിച്ച് പ്രതികള്‍ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എന്നാല്‍, വിഡിയോ വ്യാജമാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. തുടര്‍ന്നാണ് കഴിഞ്ഞദിവസം എൻജിനീയര്‍ പരിശോധനക്കെത്തിയത്. അപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.