കേളകം: മനുഷ്യ-വന്യമൃഗ സംഘര്‍ഷ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ദീർഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തിയതും റബർ കർഷകർക്ക് സബ്സിഡി നൽകാൻ 500 കോടി രൂപ അനുവദിച്ചതും മലയോര ജനതയുടെ ആശങ്കയകറ്റുന്നതായി. വിലയിടിവിനും വിളനാശത്തിനും പുറമേ കുടിയേറ്റ മേഖലയിലെ കര്‍ഷകരെ അലട്ടുന്ന പ്രശ്നമാണ് വന്യമൃഗശല്യം. വനത്തോടും പുഴയോടും അതിര്‍ത്തി പങ്കിടുന്ന മലയോര മേഖലയിലെ കാര്‍ഷിക രംഗത്ത് കാടും നാടും ശാസ്ത്രീയമായി വേര്‍തിരിക്കാത്തതിന്റെ ഭവിഷ്യത്ത് മുഴുവന്‍ അനുഭവിക്കുന്നത് പാവപ്പെട്ട കര്‍ഷകരാണ്. റബർ കർഷകർക്ക് വില സ്ഥിരത പദ്ധതി പ്രകാരമുള്ള സബ്സിഡി നൽകാനാണ് ബജറ്റിൽ 500 കോടി രൂപ അനുവദിച്ചത്. എന്നാൽ, താങ്ങുവില ഉയർത്തണമെന്ന ആവശ്യം നടപ്പാകാത്തതിൽ കർഷകർക്ക് പ്രയാസമുണ്ട്. നിലവിലുള്ള 170 രൂപയിൽനിന്ന് താങ്ങുവില 200 രൂപയെങ്കിലുമാക്കി ബജറ്റ് പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു കർഷക പ്രതീക്ഷ. അതിനുപകരം പദ്ധതിക്കായി സർക്കാർ 500 കോടി വകയിരുത്തുകയായിരുന്നു. റബർ കൃഷിയുടെ നഷ്ടം നികത്താൻ കൂടുതൽ ആനുകൂല്യം വേണമെന്ന നിലപാടിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.