നാടക് മേഖല സമ്മേളനം

തലശ്ശേരി: നാടക കലാകാരന്മാരുടെ സംസ്ഥാനതല കൂട്ടായ്മയായ നാടകിന്റെ തലശ്ശേരി മേഖല സമ്മേളനം ഞായറാഴ്ച തിരുവങ്ങാട് സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറി ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം രാവിലെ ഒമ്പതിന് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യും. കലാകാരന്മാർക്കുള്ള തിരിച്ചറിയൽ കാർഡ് സംസ്ഥാന പ്രസിഡന്റ് പി. രഘുനാഥ് വിതരണം ചെയ്യും. വൈകീട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാൻഡ് ഓപൺ സ്റ്റേജിൽ നടക്കുന്ന പൊതുസമ്മേളനം എഴുത്തുകാരൻ എൻ. ശശിധരൻ ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ നാടക ഫെസ്റ്റിവലിൽ 24 നാടകങ്ങൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. തുടർന്ന് നാടക് കാസർകോട് മേഖല അവതരിപ്പിക്കുന്ന പാവത്താൻ നാട് നാടകം അരങ്ങേറും. വാർത്തസമ്മേളനത്തിൽ സംഘടന നേതാക്കളായ വിനോദ് നരോത്ത്, ടി.ടി. വേണുഗോപാലൻ, ടി.ടി. മോഹനൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.