തലശ്ശേരി: യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും സാന്ത്വനം പകർന്ന് കൗൺസലിങ് ക്ലാസുമായി എരഞ്ഞോളി പഞ്ചായത്ത്. യുദ്ധഭൂമിയിൽനിന്ന് തിരിച്ചെത്തിയ പഞ്ചായത്തിലെ ആറു വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കുമാണ് മാനസിക പിരിമുറക്കം മാറ്റാനായി കൗൺസലിങ് നൽകിയത്. യുക്രെയ്നിൽ യുദ്ധം ആരംഭിച്ചത് മുതൽ ദുരിതക്കയത്തിലായിരുന്നു ആറു കുടുംബങ്ങളും. നാട്ടിൽ തിരിച്ചെത്തിയിട്ടും വിദ്യാർഥികൾക്കോ കുടുംബത്തിലുള്ളവർക്കോ യുദ്ധം വിതച്ച ആശങ്ക വിട്ടുമാറിയിരുന്നില്ല. ലക്ഷങ്ങൾ ചെലവിട്ടാണ് മക്കളെ പഠനത്തിനായി ഓരോ രക്ഷിതാക്കളും യുക്രെയ്നിലേക്ക് അയച്ചത്. ഓരോ വർഷത്തെ കോഴ്സിനും ഏഴു ലക്ഷം രൂപ കെട്ടിവെക്കണം. ഉള്ളതെല്ലാം വിറ്റുപെറുക്കിയും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കടമെടുത്തുമാണ് പലരും മക്കളുടെ പഠനത്തിനുള്ള പണം കണ്ടെത്തുന്നത്. യുദ്ധം വിതച്ച ഭൂമിയിൽ മക്കളുടെ പഠനം പൂർത്തിയാക്കാനാവാത്ത സാഹചര്യത്തിൽ ഇനിയെന്ത് ചെയ്യുമെന്ന ആശങ്ക ഓരോ കുടുംബത്തിലുമുണ്ട്. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ കുടുംബത്തിന് ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ആറുകുടുംബങ്ങളിലുള്ളവരെയും കോർത്തിണക്കി പഞ്ചായത്ത് അധികൃതർ കൗൺസലിങ് നടത്തിയത്. ഇതരരാജ്യങ്ങളിൽ പഠനത്തിന് പോകുന്നവർ പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന നിർദേശവും പഞ്ചായത്ത് തീരുമാനമായി മുന്നോട്ടുവെച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ അധ്യക്ഷതവഹിച്ചു. സൈക്കോതെറപ്പിസ്റ്റ് എ.വി. രത്നൻ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബിജു, പഞ്ചായത്ത് അംഗങ്ങളായ എം. ബാലൻ, കെ. ഷാജി, പഞ്ചായത്ത് അസി. സെക്രട്ടറി പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ---------- പടം ......യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് എരഞ്ഞോളി പഞ്ചായത്ത് നൽകിയ കൗൺസലിങ് ക്ലാസ് പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.