കണ്ണൂർ: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെയുള്ള ഇടുക്കിയിലെ സി.പി.എം നേതാക്കളുടെ പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി പൊലീസിൽ പരാതി നൽകി. പ്രസംഗം നടത്തിയ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ്, എം.എം. മണി എം.എൽ.എ എന്നിവർക്കെതിരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോക്ക് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുദീപ് ജെയിംസ് പരാതി നൽകിയിരിക്കുന്നത്. പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തണമെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. ................................................................................. സുധാകരന്‍റെ രോമത്തിൽ തൊടാൻ സി.പി.എമ്മിനാകില്ല -കണ്ണൂർ ഡി.സി.സി പ്രസി. കണ്ണൂര്‍: കെ. സുധാകരന്‍റെ രോമത്തിൽ തൊടാൻ സി.പി.എമ്മിനാകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സി.പി.എമ്മിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം. സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വര്‍ഗീസിന്‍റെ കെ. സുധാകരനെതിരെയുള്ള ഭീഷണിപ്രസംഗത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദേഹം. കണ്ണൂരിലെ ജയരാജന്‍മാര്‍ വിചാരിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നിട്ടാണ് പീറ വര്‍ഗീസിന്റെ ജല്‍പനം. സുധാകരന്റെ രോമത്തില്‍ തൊടാന്‍ കേരളത്തിലെ സി.പി.എം നേതാക്കള്‍ ഒന്നിച്ചുനിന്നാല്‍പോലും കഴിയില്ല. ഗുണ്ടാമനോഭാവമുള്ള സി.പി.എം നേതാക്കളാണ് ഇപ്പോള്‍ ചില ജില്ലകളില്‍ നേതൃത്വനിരയിലുള്ളത്. പ്രസംഗം സി.പി.എം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. താലിബാനിലെ തീവ്രവാദികള്‍ പോലും ഇപ്പോള്‍ കേരളത്തിലെ സി.പി.എമ്മിലെ ക്രിമിനലുകളെ കണ്ടുപഠിക്കേണ്ട അവസ്ഥയാണ്. മുമ്പ് എം.എം. മണി പറഞ്ഞതുപോലെ വണ്‍ ടു ത്രീ എന്ന രീതി നടപ്പിലാക്കാനാണോ സി.പി.എമ്മിന്റ തിരുമാനമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം -മാര്‍ട്ടിന്‍ ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.