പുരസ്കാര വിതരണം

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത പണ്ഡിതനായ എൻ.സി.ആർ. ബാലരാമൻ നമ്പ്യാരുടെ സ്മരണാർഥം അദ്ദേഹത്തിന്റെ മക്കൾ കണ്ണൂർ സർവകലാശാലയിൽനിന്ന് സംസ്കൃത ബിരുദപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും വിതരണവും കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി.പി. ജയകുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാറും സംസ്കൃത പണ്ഡിതനുമായ ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ ആമുഖ പ്രഭാഷണവും പ്രഫ. ഡോ. പ്രിയദർശൻ ലാൽ അനുസ്മരണ പ്രഭാഷണവും നടത്തി. ഡോ. അനിത കല്യാടൻ, ഡോ.എം. നാരായണൻ, ഡോ.എം. നന്ദകുമാർ, കോളജ് യൂനിയൻ ചെയർമാൻ ഇ. അഭിഷേക് എന്നിവർ സംസാരിച്ചു. സി. ഗായത്രി, എസ്.കെ. അഭിരാമി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഡോ. പി.സി. അമൃത നന്ദി പറഞ്ഞു. ------------- പടം...ബിരുദ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പ്രഖ്യാപനം കെ.പി. മോഹനൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.