തളിപ്പറമ്പ്: തളിപ്പറമ്പ് സർസയ്യിദ് കോളജ് ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 10 മുതൽ 12വരെ സയൻസ് എക്സിബിഷനും ഇന്റർ കൊളീജിയറ്റ് മത്സരങ്ങളും സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കലക്ടർ കെ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സർവകലാശാലക്ക് കീഴിലെ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. എക്സിബിഷൻ സർസയ്യിദ് കോളജ് മാനേജർ പി. മഹമൂദ് ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒയുടെ സ്പേസ് ഓൺ വീൽ പ്രദർശനത്തിലുണ്ടാകും. 12ന് പൂർവവിദ്യാർഥി സംഗമം, ഫിസിക്സ് ഫാമിലി മീറ്റ് എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ഡോ. ബിനുമോൾ പി. കുര്യാക്കോസ്, ഡോ. എം.പി. ജാഫർ, സി.പി. മുനീർ, സൽമാൻ മുഹമ്മദ്, കെ.പി. മുഫീദ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.