കെ. മുരളീധരൻ എം.പി സന്ദർശിച്ചു

തലശ്ശേരി: ഇല്ലത്ത്താഴെ മാഹി ബൈപാസിനോട് ചേർന്നുള്ള സർവിസ് റോഡിന്റെ ഭാഗമായ ഓവുചാൽ നിർമിക്കുന്നതിന് ലാൻഡ് അക്വിസിഷൻ വിഭാഗം സ്ഥലം ഏറ്റെടുക്കാത്തത് നേരിൽ കണ്ട് മനസ്സിലാക്കുന്നതിന് കെ. മുരളീധരൻ എം.പി സ്ഥലം സന്ദർശിച്ചു. വാർഡ് കൗൺസിലർ സി. ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം എം.പിയെ വിഷയം ധരിപ്പിച്ചു. ആവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ഓവുചാൽ സ്ഥാപിക്കാൻ സാധിക്കില്ല. ഇതുകാരണം മഴക്കാലത്ത് സർവിസ് റോഡിലൂടെ ഒഴുകിവരുന്ന വെള്ളം പ്രദേശത്ത് വെള്ളക്കെട്ടിന് ഇടയാക്കും. നിരവധി വീടുകളും വെള്ളത്തിനടിയിലാകും. വിഷയത്തിൽ ഇടപെടുമെന്നും ജില്ല കലക്ടർ, ലാൻഡ് അക്വിസിഷൻ വിഭാഗം, എൻ.എച്ച്.എ.ഐയുമായും ബന്ധപ്പെടാമെന്നും എം.പി തദ്ദേശവാസികൾക്ക് ഉറപ്പുനൽകി. പി.വി. രാധാകൃഷ്ണൻ, ഇ. വിജയകൃഷ്ണൻ, പി.എൻ. പങ്കജാക്ഷൻ, എം.ജി. വേണുഗോപാൽ, കെ. കുമാരൻ എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശവാസികൾ എം.പിയെ കാര്യങ്ങൾ ധരിപ്പിച്ചു. എം.പി. അരവിന്ദാക്ഷൻ, അഡ്വ. സി.ടി. സജിത്ത്, വി.സി. പ്രസാദ്, പി.വി. രാധാകൃഷ്ണൻ എന്നിവരും കെ. മുരളീധരനൊപ്പം ഉണ്ടായിരുന്നു. ---------------------------------------------- പടം.... കെ. മുരളീധരൻ എം.പി തലശ്ശേരി ഇല്ലത്ത് താഴെ ബൈപാസ് റോഡ് സന്ദർശിക്കാനെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.